ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിച്ചവർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് സിപിഎം


തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിച്ചവർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകേണ്ടെന്ന് സിപിഎം തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് നേതൃത്വം സുപ്രധാന തീരുമാനമെടുത്തത്. ഇതോടെ സ്ഥാനാർഥി പട്ടികയിൽ ഇടംപിടിക്കുമെന്ന് കരുതിയിരുന്ന പി.രാജീവ്, എം.ബി.രാജേഷ്, പി.ജയരാജൻ, വി.എൻ.വാസവൻ തുടങ്ങിയവർ മത്സര രംഗത്തുണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പായി.

തുടർച്ചയായി രണ്ട് ടേം എംഎൽഎയായവരെ ഇത്തവണ പരിഗണിക്കേണ്ടെന്നും സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ മണ്ഡലം നിലനിർത്താൻ മികച്ച സ്ഥാനാർഥികളെ ലഭിക്കുന്നില്ലെങ്കിൽ ഇത്തരക്കാർക്ക് ഇളവ് നൽകാനും പാർട്ടി തീരുമാനിച്ചു.കേരള കോണ്‍ഗ്രസ്−എമ്മിന്‍റെ വരവോടെ ഘടകകക്ഷികൾക്ക് നൽകേണ്ട സീറ്റുകളെക്കുറിച്ചും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ചും സംസ്ഥാന സമിതി ചർച്ച ചെയ്യും. ഇന്നും വ്യാഴാഴ്ചയും യോഗം ചേർന്നാകും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed