നിയമസഭ സമ്മേളനത്തിനിടെ രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനം നടക്കുന്നതിനിടെ രണ്ട് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര എംഎൽഎ കെ. ആൻസലൻ, കൊല്ലം എംഎൽഎയും ചലച്ചിത്ര നടനുമായ മുകേഷ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം നേരത്തേ വെട്ടിച്ചുരുക്കിയിരുന്നു.




