ബിജു പ്രഭാകറിനെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രി


തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സംഭവവികാസങ്ങളെത്തുടർന്ന് സി.എം.ഡി ബിജു പ്രഭാകറിനെ മുഖ്യമന്ത്രി വിളിച്ചുവരുത്തി. ഇന്നലെയാണ് ക്ളിഫ്ഹൗസിലേക്ക് ബിജുപ്രഭാകറിനെ വിളിപ്പിച്ചത്. വിവാദപ്രസ്താവനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെന്നാണ് വിവരം. കെ എസ് ആർ ടിയിലെ പരിഷ്കരണ നടപടികൾ സർക്കാരിന്റെ അജണ്ടയിലുളളതാണെന്നും അതിനാൽ തൊഴിലാളി സംഘടനകളെ പ്രതിക്കൂട്ടിൽ നിറുത്തുന്ന പ്രസ്താവനങ്ങൾ തൽക്കാലം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. ബാക്കി എല്ലാ കാര്യത്തിനും സർക്കാർ പിന്തുണനൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇന്ന് തൊഴിലാളി യൂണിയനുകളുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കുശേഷം വൈകുന്നേരം ബിജുപ്രഭാകർ വീണ്ടും മുഖ്യമന്ത്രിയെ കാണുമെന്നും റിപ്പോർട്ടുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed