ആലപ്പുഴയിൽ പൊലീസുകാർക്ക് നേരെ ആക്രമണം: ഒരു പോലീസുകാരന് വെട്ടേറ്റു, മറ്റൊരാള്‍ക്ക് കുത്തേറ്റു


ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടിടങ്ങളിൽ പൊലീസുകാർക്ക് നേരെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ സജീഷിനും കുത്തിയതോട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ വിജീഷിനുമാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും ആശുപത്രിയിൽ ചികിത്സയിലാണ്.

സഹോദരന്മാർ തമ്മിലുളള തർക്കം അന്വേഷിക്കാൻ എത്തിയപ്പോഴാണ് വിജീഷിന് കുത്തേറ്റത്. വധശ്രമക്കേസിലെ പ്രതിയെ പിടികൂടാനെത്തിയപ്പോഴാണ് സജീഷിന് നേരേ ആക്രമണമുണ്ടായത്. പ്രതിയായ ലിനോജ് സജീഷിനെ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
ഇരു കൈകളിലുമായി ഇരുപത്തിനാലോളം തുന്നലുകളാണ് സജീഷിനുളളത്. ഇദ്ദേഹം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ലിനോജിനെ സൗത്ത് സി ഐയുടെ നേതൃത്വത്തിൽ ബലം പ്രയോഗിച്ച് പിടികൂടി. മറ്റൊരു പ്രതി കപിൽ ഷാജിക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബലപ്രയോഗത്തിനിടെ സി ഐക്കും പരിക്കേറ്റിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed