ആമസോണിനും ഫ്ളിപ്കാർട്ടിനും എതിരേ നടപടി വേണമെന്ന് കേന്ദ്രം


മുംബൈ: ഇ−കൊമേഴ്സ് വന്പൻമാരായ ആമസോണിനും ഫ്ളിപ്കാർട്ടിനും എതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്‍റേണൽ ട്രേഡ്(ഡിപിഐഐടി). ഇരു കന്പനികളും രാജ്യത്തെ വിദേശനിക്ഷേപ ചട്ടങ്ങളും മറ്റും ലംഘിച്ചെന്നും അടിയന്തര നടപടി ആവശ്യമാണെന്നും കാട്ടി റിസർവ് ബാങ്കിനും കേന്ദ്ര എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനുമാണ് ഡിപിഐഐടി കത്തയച്ചിരിക്കുന്നത്. 

ആമസോണും ഫ്ളിപ്കാർട്ടും നിയമ ലംഘനങ്ങളും ക്രമക്കേടുകളും നടത്തുന്നതായുളള കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സിന്‍റെ (സിഎഐടി) പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.  

പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങളും ഫെമ നിയമത്തിലെ വ്യവസ്ഥകളും ലംഘിച്ചാണ് ഇരു കന്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നതെന്ന് സിഎഐടി സമർപ്പിച്ച പരാതിയിൽ പറയുന്നു. ഓൺലൈൻ ആയി വിൽക്കുന്ന ഉൽപ്പന്നങ്ങളിൽ, അവ എവിടെയാണ് നിർമ്മിച്ചതെന്നു പ്രദർശിപ്പിക്കാത്തതിനു നേരത്തെ കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ആമസോണിനോടും ഫ്ളിപ്കാർട്ടിനോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed