കൊവിഡ് വാ‌ക്‌സിൻ വിതരണം; കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈറൺ


തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ മുന്നോടിയായി കേരളത്തിൽ നാല് ജില്ലകളിൽ നാളെ ഡ്രൈറൺ. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഡ്രൈറൺ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലുമാണ് ഡ്രൈറൺ നടത്തുക. ജനുവരി രണ്ട് മുതൽ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സാങ്കേതികതയുടെ സഹായത്തോടെ കൊവിഡ് വാക്‌സിൻ വിതരണ സംവിധാനം സജ്ജമാക്കൽ, വിവരങ്ങൾ അപ്‌ലോഡ് ചെയ്യൽ, ജില്ലകളിൽ വാക്‌സിൻ സ്വീകരിക്കുന്നതും വാക്‌സിനേഷൻ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വാക്‌സിനേഷൻ ടീമിനെ വിന്യസിക്കൽ, സെഷൻ സൈറ്റിൽ സാധനങ്ങൾ എത്തിക്കൽ, വാക്‌സിനേഷൻ നടത്തുന്നതിന്റെ മോക്ക് ഡ്രിൽ, ബ്ലോക്ക്-ജില്ല-സംസ്ഥാന തല യോഗങ്ങളിലെ റിപ്പോർട്ടിംഗ്, അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിൽ ഉൾപ്പെടുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed