മദ്യപാനത്തിനിടെ തർക്കം; കൊല്ലത്ത് ബാറിന് മുന്നിൽ യുവാവ് കുത്തേറ്റ് മരിച്ചു



കൊല്ലം: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ യുവാവ് മരിച്ചു. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പുനലൂർ താലൂക്ക് ആശുപത്രി മതിൽക്കെട്ടിന് തൊട്ടപ്പുറത്തുള്ള ബാറിന് മുൻവശത്താണ് കത്തിക്കുത്ത് നടന്നത്. നരിക്കൽ നിരപ്പിൽ ഭാഗത്ത് ബഥേൽ കിഴക്കേതിൽ പി ആർ ബിജുവാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബാറിന് മുൻവശത്തായി ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. താലൂക്കാശുപത്രിയുടെ ഒരു മതിൽക്കെട്ടിന് തൊട്ടു അപ്പുറത്താണ് ബാർ. അവിടെ നിന്നും ആരോ മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പുതുവത്സര തലേന്ന് നടന്ന കൊലയുടെ നടുക്കത്തിലാണ് പ്രദേശവാസികൾ. പുനലൂർ സിഐയുടെ നേതൃത്വത്തിൽ ഇന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed