സി.എം രവീന്ദ്രൻ വീണ്ടും ആശുപത്രിയിൽ


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടി. സ്വർണക്കടത്ത് കേസിൽ മ‌റ്റന്നാൾ ഇ.ഡി ചോദ്യം ചെയ്യാനിരിക്കെയാണ് രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊവിഡിന് ശേഷം ആരോഗ്യപ്രശ്‌നങ്ങളുള‌ളതുകൊണ്ടാണ് ചികിത്സ തേടിയതെന്ന് സി.എം രവീന്ദ്രൻ അറിയിച്ചു.

കൊവിഡ് ഭേദമായെങ്കിലും കടുത്ത തലവേദനയും ക്ഷീണവുമുണ്ടെന്ന് സി.എം രവീന്ദ്രൻ അറിയിച്ചത്. ന്യൂറോ സംബന്ധിച്ച അസുഖങ്ങളുള‌ള രവീന്ദ്രന് വിദഗ്ദ്ധ ചികിത്സ വേണമെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്. ഇത് മൂന്നാമത്തെ തവണയാണ് സി.എം രവീന്ദ്രന് ചോദ്യം ചെയ്യാൻ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നൽകുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed