പൊലീസ് ആക്ട് ഭേദഗതിയിൽ സിപിഐക്കും എതിര്‍പ്പ്


 

തിരുവനന്തപുരം: പൊലീസ് നിയമ ഭേദഗതിക്കെതിരെ നിലപാടുമായി സിപിഐ. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്നും ആശയക്കുഴപ്പങ്ങൾ പരിഹരിക്കണമെന്നുമാണ് സിപിഐ മുന്നോട്ട് വക്കുന്ന ആവശ്യം. പൊലീസ് ആക്ട് ഭേദഗതിയിൽ അവ്യക്തതയുണ്ടെന്ന് പറഞ്ഞ ബിനോയ് വിശ്വം വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്തണമെന്നും നിലപാടെടുത്തു.
മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് ഭേദഗതിയെന്ന കടുത്ത വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed