വ്യാജരേഖ: നെടുമ്പാശേരിയിൽ‌ എയർലൈൻസ് ജീവനക്കാരനും യാത്രക്കാരനും പിടിയിൽ


നെടുമ്പാശേരി: വ്യാജരേഖ ഉപയോഗിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരനെയും ഇതിനു സഹായം നല്കിയ എയർലൈൻസ് ജീവനക്കാരനെയും പിടികൂടി. സ്പൈസ്ജെറ്റ് ജീവനക്കാരനായ വൈപ്പിൻ സ്വദേശി കീത്ത് ജോസഫ് (30), യുകെയിലേക്ക് പോകാൻ എത്തിയ കോട്ടയം സ്വദേശി ഷെഫിൻ (28) എന്നിവരാണ് പിടിയിലായത്.

എമിഗ്രേഷൻ വിഭാഗമാണ് ഇവരെ പിടികൂടിയത്. യാത്രക്കാരന്‍റെ വിസയിലും പാസ്പോർട്ടിലും കൃത്രിമം കണ്ടത്തിയതിനെ തുടർന്ന് ഇരുവരും കുടുങ്ങുകയായിരുന്നു. ഇവരെ നെടുമ്പാശേരി പോലീസിനു കൈമാറി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed