ബിജെപി നേതാവ് കൈലാഷ് സാരംഗ് അന്തരിച്ചു


മുംബൈ: മുതിർന്ന ബിജെപി നേതാവ് കൈലാഷ് സാരംഗ് (85) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് രണ്ട് മാസം മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ‌ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അടുത്ത അനുയായി ആയിരുന്നു കൈലാഷ് സാരംഗ്. മധ്യപ്രദേശിൽ ജനസംഘ് വളർത്താൻ പ്രവർത്തിച്ച നേതാക്കളിൽ പ്രമുഖനായിരുന്നു. 

കൈലാഷ് സാരംഗിന്‍റെ മരണത്തിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അനുശോചിച്ചു. കൈലാഷ് സാരംഗിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed