കേരളത്തില്‍ ഇന്ന് 6357 പേർക്ക് കോവിഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6357 പേർക്ക് കോവിഡ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 26 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1848 ആയി. നിലവിൽ 76,927 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 6793 പേർക്ക് രോഗ വിമുക്തിയുണ്ടായി. 4,41,523 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107.

You might also like

  • Lulu Exchange
  • Straight Forward

Most Viewed