സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ


കോട്ടയം: എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐ തന്നെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലയില്‍ കേരള കോൺഗ്രസാണ് രണ്ടാം കക്ഷിയെന്നത് സിപിഎം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍റെ മാത്രം അഭിപ്രായമാണ്. അങ്ങനെയൊരു അഭിപ്രായം സിപിഐക്ക് ഇല്ല. സിപിഐ മത്സരിച്ച 27 സീറ്റുകളില്‍ 19 എണ്ണത്തില്‍ വിജയിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം നഷ്ടപ്പെടുന്നത്. കോട്ടയത്ത് കേരള കോൺഗ്രസാണ് രണ്ടാം കക്ഷിയെന്ന സിപിഎം നിലപാട് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെപ്പറ്റി പറയുന്നതല്ലാതെ ആരോപണം എന്തെന്ന് ഇതുവരെ വ്യക്തമല്ല. കേന്ദ്ര അന്വേഷണ എജന്‍സികള്‍ ഇതുവരെ ഒന്നും വ്യക്തമായി കണ്ടെത്തിയിട്ടില്ല. സര്‍ക്കാരിന് ബന്ധമുണ്ട് എന്ന രീതിയില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമം. പ്രതികള്‍ പറയുന്നത് മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണെന്നും കാനം ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed