മുൻ എംഎൽഎ എം. നാരായണൻ കൊവിഡ് ബാധിച്ച് മരിച്ചു


 

പാലക്കാട്: സിപിഐഎം നേതാവും മുൻ എംഎൽഎയുമായിരുന്ന എം. നാരായണൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് മരണം സംഭവിച്ചത്.
രണ്ടുതവണ കുഴൽമന്ദം എംഎൽഎ ആയിയിരുന്നു. ദീർഘകാലം സിപിഐഎം പാലക്കാട് ഏരിയ സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ ഏരിയ കമ്മിറ്റിയംഗമാണ്. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗവും പാലക്കാട് കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചെയർമാനുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed