തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട്
തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ ഉളളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് പോസിറ്റീവായവർ കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസറിന് അപേക്ഷ നൽകണം. മൂന്ന് ദിവസം മുന്പാണ് അപേക്ഷിക്കേണ്ടത്. വോട്ട് രേഖപ്പെടുത്തി ഡിക്ലറേഷൻ സഹിതം അത് തിരിച്ചയക്കാം.
വോട്ടെണ്ണൽ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. ക്വാറന്റീനിലുള്ളവർ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്നും കമ്മീഷൻ അറിയിച്ചു.

