രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലൻ
കോഴിക്കോട്: രണ്ടാമൂഴം ഇനി സിനിമയാക്കാനില്ലെന്ന് പ്രശസ്ത നിർമാതാവ് ഗോകുലം ഗോപാലൻ. സിനിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍പ് താനുമായി ചർച്ചകൾ നടത്തിയിരുന്നു എന്നുള്ളത് സത്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനി ഈ സിനിമ നിർമിക്കാനില്ല. എം.ടി വാസുദേവൻ നായരോട് ഇപ്പോഴും വളരെ അടുത്ത സ്‌നേഹബന്ധമാണ് തനിക്കുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന പുതിയ സിനിമയാണ് ഇനി മലയാളത്തിൽ നിർമിക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
