പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് പരോൾ അനുവദിച്ചത്. നേരത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി പരോൾ അനുവദിക്കണമെന്ന പേരറിവാളന്‍റെ അപേക്ഷ തമിഴ്‌നാട് സർക്കാർ നിരസിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പേരറിവാളന്‍ ഉൾപ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാൻ 2014ൽ ജയലളിത സർക്കാർ ശിപാർശ നൽകിയിരുന്നു.
തുടർന്ന് സർക്കാർ ശുപാർശയിൽ ഗവർണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്‍റെ അമ്മ അർപുതമ്മാൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. പേരറിവാളനും നളിനിയും ഉൾപ്പടെ കേസിലെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് ജയിൽ മോചിപ്പിക്കാമെന്നായിരുന്നു തമിഴ്‌നാട് സർക്കാരിന്‍റെ ശുപാർശ.
