ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 58 ലക്ഷം കവിഞ്ഞു


 


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 86,052 പേർക്കുകൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 58 ലക്ഷം കവിഞ്ഞു. അതേസമയം രാജ്യത്തെ കോവിഡ് മരണം 92,290 ആയി. 58,18,517 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 47,56,165 പേർ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,141 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 80.7 ശതമാനമായി ഉയർന്നു.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കർണാടക, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം കൂടുകയാണ്.

You might also like

Most Viewed