ഒടുവിൽ സ​ർ​ക്കാ​ർ ചെ​ന്നി​ത്ത​ല​യ്ക്ക് ലൈ​ഫ് മി​ഷ​ൻ‍ ധാ​ര​ണ​പ​ത്രം ന​ൽ​കി


തിരുവനന്തപുരം: ലൈഫ് മിഷൻ‍ ധാരണപത്രം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് സർ‍ക്കാർ‍ നൽ‍കി. ലൈഫ് മിഷനിലെ പ്രത്യേക ക്ഷണിതാവ് പദവി ചെന്നിത്തല രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് സർ‍ക്കാർ‍ ധാരണ പത്രം നൽ‍കിയത്. യുഎഇ റെഡ്ക്രസന്‍റുമായി സർ‍ക്കാരുണ്ടാക്കിയ ധാരണപത്രത്തിന്‍റെ പകർ‍പ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നൽ‍കാത്തതിൽ‍ പ്രതിഷേധിച്ചാണ് ചെന്നിത്തല പദവി രാജി വച്ചത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽ‍കിയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed