സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം


തിരുവനന്തപുരം: സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം. രാത്രി ആംബുലൻസ് അയക്കേണ്ടത് അടിയന്തരസാഹചര്യത്തിൽ മാത്രമാണെന്നും നിർദേശത്തിൽ പറയുന്നു. രാത്രി സ്ത്രീകളെ ചികിത്സാകേന്ദ്രത്തിലെത്തിക്കേണ്ടി വന്നാൽ ആരോഗ്യ പ്രവർത്തകർ ഒപ്പമുണ്ടാകണമെന്നും ആരോഗ്യ വകുപ്പ് കൂട്ടിച്ചേർത്തു.

അതേസമയം, ആറന്മുള കൊവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വച്ച് പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. അടൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുന്നത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതി നൗഫലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed