തിരുവനന്തപുരം കിൻഫ്ര പാർക്കിലെ 14 ജീവനക്കാർക്ക് കൂടി കോവിഡ്

തിരുവനന്തപുരം: മേനംകുളം കിൻഫ്ര പാർക്കിലെ 14 ജീവനക്കാർക്ക് കൂടി കോവിഡ്. ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കിൻഫ്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 102 ആയി. ഇന്നലെ 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കയറ്റിറക്ക് തൊഴിലാളികളിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. കിൻഫ്രയുടെ ഉള്ളിലായി പ്രവർത്തിക്കുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് രോഗം പിടിപെട്ടിട്ടുണ്ട്. അതീവ ഗുരുതരമായ സാഹചര്യമാണ് കിൻഫ്രയിലേതെന്നാണ് അധികൃതർ പറയുന്നത്.