തിരുവനന്തപുരത്ത് 14 ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് പതിനാല് ആരോഗ്യപ്രവർത്തകർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പുലയനാർക്കോട്ട നെഞ്ചുരോഗ ആശുപത്രിയിലും ഡോക്ടർ ഉൾപ്പടെ ഏഴ് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെൽത്ത് ലാബിലെ ഒരു ജീവനക്കാരനും കണ്ണാശുപത്രിയിലെ ഒരു നഴ്സിംഗ് അസിസ്റ്റന്‍റിനും രോഗം പിടിപെട്ടു. ആരോഗ്യപ്രവർത്തകരിലെ രോഗബാധ കൊവിഡ് പ്രതിരോധത്തിന് സംസ്ഥാനത്ത് വലിയ തിരിച്ചടിയായേക്കും.


