കോവിഡ് 19; കേരളത്തിൽ ഇന്ന് രോഗികളേക്കാർ രോഗ മുക്തി നേടിയവർ


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 702 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 483 പേർക്കും സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 35 പേരുടെ ഉറവിടം വ്യക്തമല്ല എന്നത് കൂടുതൽ ആശങ്കയാണ് ഉയർത്തുന്നത്. 

രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 75 പേർ വിദേശത്തുനിന്നും 43 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 43 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചതു. രണ്ട് കോവിഡ് മരണങ്ങളും ഇന്ന് സംസ്ഥാനത്ത് ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേഫ് ജോർജ് (85) എന്നിവരാണ് മരിച്ചത്. സംസ്ഥാനത്ത് ഞായറാഴ്ച വരെ 61 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 21 പേർ സ്ത്രീകളാണ്. തിരുവനന്തപുരത്ത് 11 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 745 പേർക്കാണ് ഇന്ന് കോവിഡ് ഭേദമായത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 19,727 പേര്‍ക്കാണ്. ഇതിൽ1,054 പേര്‍ രോഗമുക്തരായി. 9,611 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 18,417 സാമ്പിളുകൾ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 9,397 പേര്‍ ആശുപത്രിയിൽ ഉണ്ട്. ഇന്ന് 1,237 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 495 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്. കോവിഡ് രോഗികൾ ജില്ലതിരിച്ച് തിരുവനന്തപുരം-161, കൊല്ലം-22 പത്തനംതിട്ട-17 ആലപ്പുഴ-30 കോട്ടയം- 59 ഇടുക്കി-70 എറണാകുളം-15 തൃശൂർ-40 പാലക്കാട്-41 മലപ്പുറം-86 കോഴിക്കോട്-68 വയനാട്-17 കണ്ണൂർ-38 കാസർഗോഡ്-38 രോഗമുക്തി ജില്ലതിരിച്ച് തിരുവനന്തപുരം- 65 കൊല്ലം- 57 പത്തനംതിട്ട-49 ആലപ്പുഴ-150 കോട്ടയം- 13 ഇടുക്കി-25 എറണാകുളം-69 തൃശൂർ-45 പാലക്കാട്-9 മലപ്പുറം-88 കോഴിക്കോട്-41 വയനാട്-49 കണ്ണൂർ-32 കാസർഗോഡ്- 53.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed