അറ്റാഷെയുടെ ഗൺമാൻ ജയഘോഷിനെ കണ്ടെത്തി; കയ്യിൽ മുറിവേറ്റ് ചോരപ്പാടുകൾ, ബ്ലേഡ് ഉപയോഗിച്ച് ഞരന്പ് മുറിച്ചെന്ന് പൊലീസ്


തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാൻ ജയ്‌ഘോഷിനെ കണ്ടെത്തി. വീടിന് 200 മീറ്റർ അകലെ കൈത്തണ്ടയിൽ മുറിവേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുന്പയിലെ ഭാര്യവീട്ടിൽ‍ നിന്നാണ് ഇന്നലെ ജയ്‌ഘോഷിനെ കാണാതായത്. കുഴിവിളയിലെ കുടുംബ വീടിന് 200 മീറ്റർ അകലെനിന്നാണ് ജയ്‌ഘോഷിനെ ഇന്ന് കണ്ടെത്തിയത്.

ഇദ്ദേഹത്തിന്റെ കൈത്തണ്ടയിൽ മുറിവേറ്റ നിലയിലാണ് കണ്ടെത്തിയത്. ബൈക്കിൽ എത്തിയ നാട്ടുകാരനാണ് ജയ്‌ഘോഷിനെ കണ്ടെത്തിയത്. ബൈക്കിൽ വരുന്പോൾ ഒരാൾ മറിഞ്ഞുവീഴുന്നതായി കണ്ടതായും നോക്കിയപ്പോഴാണ് ജയ്‌ഘോഷാണെന്ന് തിരിച്ചറിഞ്ഞതെന്നും ആദ്യമായി കണ്ട നാട്ടുകാരൻ ബെന്നി പറഞ്ഞു. തുടർന്ന് പൊലീസിനെയും മറ്റും വിളിച്ചുവരുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ രണ്ടുപേർ ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാർ പറഞ്ഞിരുന്നു. ജയ്‌ഘോഷിനെ കഴക്കൂട്ടം കുഴിവിളയിലെ ബന്ധുവീട്ടിൽ നിന്നും ഇന്നലെ രാത്രി ഏഴരയോടെയാണ് കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ജയഘോഷിനെ ഫോണിൽ പല തവണ വിളിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ സഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed