സ്വപ്നയുമായി സൗഹൃദം മാത്രം; സന്ദീപ് നായരെ അറിയില്ല: ശിവശങ്കർ


തിരുവനന്തപുരം: സ്വപ്‌നയുമായി സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്‌ന വഴിയാണ് സരിത്തിനെ പരിചയപ്പെട്ടതെന്നും മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കര്‍. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് ശിവശങ്കര്‍ ഇക്കാര്യം മൊഴിനല്‍കിയത്. സരിത്ത് ചില പരിപാടികളുടെ സംഘാടനത്തിന് സഹായിച്ചു. ഇരുവര്‍ക്കും കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ളതും മറ്റ് ബിസിനസ് ഉള്ളതായും അറിയില്ല. തന്‍റെ ഔദ്യോഗിക പദവി ദുരൂപയോഗം ചെയ്തിട്ടില്ല. സന്ദീപ് നായരുമായി പരിചയമില്ലെന്നും ശിവശങ്കര്‍ വെളിപ്പെടുത്തി.

പ്രാഥമിക മൊഴിരേഖപ്പെടുത്തലാണ് ചൊവ്വാഴ്ച നടന്നതെന്നും മൊഴിയിലെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണെന്നും കസ്റ്റംസ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed