വിദേശവിദ്യാർഥികൾ മടങ്ങി പോകണമെന്ന തീരുമാനം തിരുത്തി യുഎസ്


ന്യൂയോർക്ക്: വിദേശവിദ്യാർത്ഥികൾ അമേരിക്കയിൽ നിന്നും മടങ്ങിപ്പോകണമെന്ന ഉത്തരവ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പിൻവലിച്ചു. അമേരിക്കൻ സർവകലാശാലകളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനായി മാറുന്ന സാഹചര്യത്തിലാണ് ട്രംപ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.  ജൂലൈ 6ന് യുഎസ് ഇമിഗ്രേഷൻ ആൻ‍ഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് (ഐസിഇ) പ്രഖ്യാപിച്ച നീക്കത്തിനെതിരെ ഹാർവാർഡ്, എംഐടി സർ‍വകലാശാലകൾ മറ്റ് നിരവധി സ്ഥാപനങ്ങളുടെ പിന്തുണയോടെ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്ന് ട്രംപ് ഭരണകൂടം നിലപാട് തിരുത്തുകയായിരുന്നു.

ഈ ഉത്തരവ് വിദ്യാർഥികളെ വ്യക്തിപരമായും സാന്പത്തികപരമായു വളരെയധികം ദോഷകരമായി ബാധിക്കുമെന്ന് സർവകലാശാലകൾ വ്യക്തമാക്കി. 2018−2019 അധ്യായന വർഷത്തിൽ യുഎസിൽ ഒരു ദശലക്ഷത്തിൽ അധികം വിദേശവിദ്യാർഥികൾ ഉണ്ടായിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റർനാഷണൽ എഡ്യുക്കേഷൻ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed