സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിലും ഇനി കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് പഞ്ചായത്ത് തലത്തിൽ 100 കിടക്കകൾ വീതമുള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങൾ തുടങ്ങാൻ സർക്കാർ തീരുമാനം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളാണ് പഞ്ചായത്ത് തലത്തിൽ സജ്ജീകരിക്കുന്നത്. ഇത്തരത്തിൽ 10 ദിവസത്തിനകം സംസ്ഥാനത്ത് കിടത്തി ചികിത്സയ്ക്ക് 50000 കിടക്കകൾ സജജമാക്കാനാണ് തീരുമാനം. സന്നദ്ധ സംഘടനകളുടെ ഉൾപ്പടെ സഹായത്തോടെയാകും സെന്‍ററുകൾ സജ്ജമാക്കുക. പദ്ധതി നടപ്പാക്കാനായി പ്രത്യേകം ഐഎഎസ് ഓഫീസർമാരെ ചുമതലപ്പെടുത്തി. 14 ജില്ലകളിലും ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറങ്ങി.

