ഉത്രയെ കൊന്നത് ഞാനാണ്: തെളിവെടുപ്പിനിടെ പരസ്യമായി കുറ്റസമ്മതം നടത്തി സൂരജ്


കൊല്ലം: അഞ്ചലിൽ യുവതി പാന്പ് കടിയേറ്റു മരിച്ച സംഭവത്തിൽ പരസ്യമായി കുറ്റം സമ്മതിച്ച് പ്രതി സൂരജ്. ഉത്രയെ കൊന്നത് താനെന്ന് സൂരജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അടൂരില വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കുറ്റസമ്മതം. വനം വകുപ്പിന്‍റെ തെളിവെടുപ്പിനിടെ കരഞ്ഞുകൊണ്ടായിരുന്നു പ്രതികരണം. എന്നാൽ, എന്താണ് കൊലപാതകത്തിന് പിന്നിലുള്ള കാരമെന്നുള്ള ചോദ്യത്തിന് അങ്ങനെയൊന്നുമില്ലെന്നായിരുന്നു സൂരജിന്റെ മറുപടി.

മുഖ്യപ്രതികളായ ഉത്രയുടെ ഭർത്താവ് സൂരജിനെയും കല്ലുവാതുക്കൽ സ്വദേശി പാന്പ്് സുരേഷിനെയും വനം വകുപ്പ് തെളിവെടുപ്പിനായി വീണ്ടും കസ്റ്റഡിയിൽ വാങ്ങിയിരുന്നു. നേരത്തെ ഒരാഴ്ച പുനലൂർ കോടതി തെളിവെടുപ്പിന് ഫോറസ്റ്റ് കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് മാവേലിക്കര സബ് ജയിലിൽ റിമാൻഡിലായിരുന്ന ഇവരെ ഫോറസ്റ്റ് അധികൃതർ ജയിലിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed