കടവന്ത്രയിലെ ആശുപത്രിയിൽ ചികിത്സക്കെത്തിയ സ്ത്രീക്ക് കൊവിഡ്, പതിനഞ്ചോളം ജീവനക്കാർ ക്വാറന്‍റീനിൽ


കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരെ ക്വാറന്റീനിലാക്കി. ഇവരുടെ സന്പർക്ക പട്ടിക തയ്യാറാക്കുന്ന നടപടി ആരോഗ്യ വകുപ്പ് തുടങ്ങി. 

അതേസമയം എറണാകുളം ജില്ലയിൽ സന്പർക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം കൂടിയതിനെ തുടർന്ന് ജില്ലാ ഭരണകൂടവും  കൊച്ചി നഗരസഭയും കർശന കർശന നടപടി സ്വീകരിച്ച് തുടങ്ങി. നഗരത്തിൽ പൊലീസ് പരിശോധന ശക്തമാക്കി. ചന്പക്കര മാർക്കറ്റിൽ പുലർച്ചെ നഗര സഭ സെക്രട്ടറിയുടെയും ഡിസിപിയുടെയും നേതൃത്വത്തിൽ പരിശോധന നടത്തി. സാമൂഹിക അകലം പാലിക്കാതെ കച്ചവടം നടത്തിയാൽ മാർക്കറ്റ് അടച്ചു പൂട്ടുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed