കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ്; 90 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് വിവിധ ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന 90 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 20 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിദേശരാജ്യങ്ങളിൽ 277 മലയാളികളും മരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 53 പേർ വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ വന്ന 19 പേർക്കും (മഹാരാഷ്ട്ര 8, ഡൽഹി 5, തമിഴ്നാട് 4, ആന്ധ്ര 1, ഗുജറാത്ത് 1 ) സന്പർക്കത്തിലൂടെ മൂന്ന് പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരത്ത് പത്ത് പേർക്കും, കൊല്ലത്ത് നാല് പേർക്കും പത്തനംതിട്ടയിൽ അഞ്ച് പേർക്കും ആലപ്പുഴയിൽ 16 പേർക്കും കോട്ടയം മൂന്ന് പേർക്കും എറണാകുളത്ത് രണ്ട് പേർക്കും പാലക്കാട് 24 പേർക്കുമാണ് ഇന്ന് രോഗം ഭേദമായത്.
കൊല്ലം-14, മലപ്പുറം-11, കാസർഗോഡ്-9, തൃശൂർ-8, പാലക്കാട്-6, കോഴിക്കോട്-6, എറണാകുളം-5, തിരുവനന്തപുരം-3, കോട്ടയം-4, കണ്ണൂർ-4, വയനാട്-3, പത്തനംതിട്ട-1 ആലപ്പുഴ-1 എന്നീങ്ങനെയാണ് പോസിറ്റീവായവരുടെ കണക്കുകൾ. 5,876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 2,697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1,351 പേർ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3,019 പരിശോധനാഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 33,559 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 32,300 ഫലം നെഗറ്റീവായി.

