സന്പർക്ക ഭീഷണി: തൃശ്ശൂരിലെ പച്ചക്കറി മീൻ മാർക്കറ്റുകൾ അടച്ചു


തൃശ്ശൂർ: സന്പർക്കം വഴി രോഗം പടരുന്ന സാഹചര്യത്തിൽ തൃശ്ശൂരിലെ പച്ചക്കറി മീൻ മാർക്കറ്റുകൾ അടച്ചു. ഇന്നും നാളെയുമായിരിക്കും അടച്ചിടൽ ഉണ്ടാവുക.  അടച്ചിട്ട മാർക്കറ്റുകൾ അണുവിമുക്തമാക്കാൻ തുടങ്ങി. 146 കൊവിഡ് ബാധിതരാണ് തൃശ്ശൂർ ജില്ലയിലുള്ളത്. ഇതിൽ കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേർക്കാണ് സന്പർക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 24 പേർ‍ ആരോഗ്യപ്രവർത്തകരാണ്. സന്പർക്കം വഴി രോഗം പടരുന്ന സാഹചര്യത്തിൽ കർശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. 

ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യ കേന്ദ്രം വീണ്ടും തുറന്നു. ജീവനക്കാർ ഉൾപ്പെടെ 47 പേരുടെ  സാന്പിൾ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണിത്. വടക്കേക്കാട്, അടാട്ട് ,തൃക്കൂർ പഞ്ചായത്തുകളെ കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിലെ സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed