സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 10 പേരുടെ ഫലം നെഗറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10 പേരുടെ പരിശോധന ഫലം നെഗറ്റീവായതായും തിരുവനന്തപുരത്ത് ചേർന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 9 പേർ വിദേശത്തുനിന്നു വന്നവരാണ്. 16 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും. 3 പേർക്കു സന്പർക്കത്തിലൂടെ രോഗം പകർന്നു. കാസർഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. വിദേശത്തു വെച്ച് കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം 173 ആയതായും മുഖ്യമന്ത്രി പറഞ്ഞു.