ഹോം ക്വാറന്‍റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസിന്റെ മിന്നൽ പരിശോധന


തിരുവനന്തപുരം: വീടുകളിൽ ക്വാറന്‍റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ പോലീസ് മിന്നൽ പരിശോധന നടത്തും. ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് നിർദേശം നൽകി. നിരീക്ഷണം ലംഘിക്കുന്നവരെ സർക്കാർ കരുതൽ കേന്ദ്രത്തിലാക്കും. വാഹന പരിശോധന കർശനമാക്കും. വാഹനങ്ങളിൽ അനുവദനീയമായതിലും കൂടുതൽ പേർ യാത്ര ചെയ്യാൻ പാടില്ലെന്നും ഡിജിപി നിർദേശം നൽകി. 

ക്വാറന്‍റൈൻ നിർദേശം പലരും ലംഘിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നിർദേശം. വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും കൂടുതൽ പേർ സംസ്ഥാനത്ത് എത്തിയ സാഹചര്യത്തിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed