കൊവിഡ് പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കും; തുടക്കം കാസർഗോട്ട്


തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനകങ്ങൾക്ക് അധ്യാപകരെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചു. തുടക്കമെന്ന നിലയിൽ കാസർഗോട്ടാണ് അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുക. വിദേശത്തുനിന്ന് കൂടുതൽ പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് അധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി നൽകുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ആളുകളെ ആവശ്യമുള്ള സാഹചര്യത്തിലാണ് സർക്കാരിന്‍റെ പുതിയ തീരുമാനം.

കാസർഗോഡ്് ജില്ലയിലെ അധ്യാപകരെ ആയിരിക്കും കൊവിഡ് ഡ്യൂട്ടിയ്ക്കായി ആദ്യം നിയോഗിക്കുന്നത്. ഇതിന്‍റെ ഭാഗമായി അധ്യാപകരുടെ വിവരങ്ങൾ കൈമാറാൻ കാസർഗോഡ് ജില്ലാ കളക്ടർ ജില്ലയിലെ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. നാളെത്തന്നെ പട്ടിക കൈമാറാനാണ് കളക്ടറുടെ നിർദേശം. ആരോഗ്യവകുപ്പിന്‍റെ വിവരശേഖരണം ഉൾപ്പടെയുള്ള മേഖലകളിൽ അധ്യാപകരുടെ സേവനം ഉറപ്പാക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഓഫീസുകളിലും ഇവരെ നിയോഗിച്ചേക്കും.

മൂന്നു ഷിഫ്റ്റുകളിലായി 24 മണിക്കൂറും അധ്യാപകരെ ഡ്യൂട്ടിക്ക് നിയോഗിക്കുമെന്നാണ് അറിയുന്നത്. വിദേശത്തുനിന്ന് കൂടുതൽ പേർ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാൻ അധ്യാപകരുടെ സേവനം വിനിയോഗിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed