പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു, മദ്രസ അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട്: പതിനേഴുകാരിയെ പീഡിപ്പിച്ച മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ നെല്ലിക്കപാലം കദാരിയെ മന്‍സില്‍ മുഹമ്മദിനെ(32)യാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ പിടികൂടിയത്. പ്രതിയായ മുഹമ്മദ് പുല്ലാളൂരിലെ മദ്രസ അദ്ധ്യാപകനാണ്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ കോളേജിനടുത്തുള്ള ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള പരാതി. പോക്‌സോ കോടതിയില്‍ ഹാജരാക്കിയ മുഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.