അഴിമതി കാട്ടിയാൽ വീട്ടിൽ കിടത്തി ഉറക്കില്ല; ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കു താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി കാട്ടിയാൽ വീട്ടിൽ കിടത്തി ഉറക്കില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. സർക്കാർ ഓഫീസുകളിൽ ഉദ്യോഗസ്ഥരല്ല, ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനൻമാർ. ഉദ്യോഗസ്ഥർ ജനസേവകരാണെന്ന കാര്യം മറന്നുപോകരുത്. അഴിമതി കാട്ടിയാൽ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാകും. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെ. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ കിടക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

