കവളപ്പാറ: ഒരു മൃതദേഹം കൂടി കണ്ടെടുത്തു: 28 പേരെ ഇനിയും കണ്ടെത്താനുണ്ട്
എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മൃതദേഹം ആരുടെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുവരെ കവളപ്പാറയിൽ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 28 പേരെയാണ് മണ്ണിനടിയിൽ നിന്നും ഇനിയും കണ്ടെത്താനുള്ളത്. മണ്ണിനടിയിൽ വീടുകൾ ഉണ്ടെന്ന് കരുതുന്ന ഭാഗങ്ങളിലും, കവളപ്പാറ റോഡിനോട് ചേർന്ന ഭാഗങ്ങളിലുമാണ് പരിശോധന നടക്കുന്നത്. മിക്ക വീടുകളും ഇരുനൂറ് മീറ്ററിലേറെ ദൂരത്ത് കവളപ്പാറ റോഡിന് സമീപത്തായാണ് വന്നടിഞ്ഞിട്ടുള്ളത്.

