എ​ൽ​ദോ എം​എ​ൽ​എ​യെ ലാ​ത്തി​ക്ക​ടി​ച്ച​ത് എ​സ്ഐ വി​പി​ൻ​ദാ​സ്


കൊച്ചി: ഐജി ഓഫീസ് മാർച്ചിനിടെ സിപിഐ എംഎൽഎ എൽദോ എബ്രഹാമിനെ ലാത്തിക്കടിച്ചതു കൊച്ചി സെൻട്രൽ എസ്ഐ വിപിൻദാസ്. ഇതിന്‍റെ ചിത്രങ്ങൾ പുറത്തുവന്നു. മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന എംഎൽഎയെ വിപിൻദാസ് മർദിക്കുന്നതായാണ് ചിത്രങ്ങളിൽ കാണുന്നത്. ഇടതുകൈ ഒടിഞ്ഞ എംഎൽഎ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലാ സെക്രട്ടറി പി. രാജു അടക്കമുള്ള സിപിഐ നേതാക്കൾക്കും സാരമായി പരിക്കേറ്റിരുന്നു. വൈപ്പിൻ ഗവ. കോളജിലെ എസ്എഫ്ഐ− എഐഎസ്എഫ് സംഘർഷത്തിൽ പക്ഷപാതപരമായി നിലപാടെടുത്ത ഞാറയ്ക്കൽ സിഐക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. 

പരിക്കേറ്റ എ.ഐ.എസ്.എഫ് പ്രവർത്തകരെ കാണാൻ ഞാറയ്ക്കൽ സർക്കാർ ആശുപത്രിയിലെത്തിയ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജുവിനെ തടയുകയും ചെയ്തിരുന്നു. സിപിഐ നേതാക്കൾക്കു മർദ്ദനമേറ്റ സംഭവത്തിൽ ആഭ്യന്തരവകുപ്പിനും സർക്കാരിനുമെതിരേ വിമർശനവുമായി സിപിഐ എംഎൽഎ എൽദോ എബ്രഹാം രംഗത്തെത്തിയിരുന്നു. കേരളത്തിലെ പോലീസ് സംവിധാനം ശരിയായ നിലയിലല്ല പോകുന്നതെന്നും ആഭ്യന്തര വകുപ്പ് പരാജയമാണെന്നും എൽദോ തുറന്നടിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed