തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്തു


തിരുവനന്തപുരം: തിരുവനന്തപുരത്ത് വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വർണം തട്ടിയെടുത്തു. ശനിയാഴ്ച പുലർച്ചെ 4.30ന് തിരുവനന്തപുരം മുക്കോലയ്ക്കലിലായിരുന്നു സംഭവം. കുഴിത്തുറയിൽ സ്വർണക്കട നടത്തുന്ന ബിജുവാണ് ആക്രമിക്കപ്പെട്ടത്.

തൃശൂരിൽ നിന്നും സ്വർണം വാങ്ങി തിരുവനന്തപുരത്തെ വീട്ടിലേക്ക് വരികയായിരുന്നു. ബിജു സഞ്ചരിച്ച കാറിനെ പിന്തുടർന്ന് കാറിലെത്തിയ അക്രമികളാണ് കവർച്ച നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed