പ്രവാസിയുടെ ആത്മഹത്യ: യഥാർത്ഥ കുറ്റവാളി പി.കെ. ശ്യാമളയെന്ന് രമേശ് ചെന്നിത്തല


 

കണ്ണൂർ: ആന്തൂരിലെ പ്രവാസി വ്യവസാസിയുടെ ആത്മഹത്യയിൽ യഥാർത്ഥ കുറ്റവാളി നഗരസഭ അധ്യക്ഷ പി.കെ. ശ്യാമളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്യാമളയ്ക്കെതിരേ പ്രേരണാ കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

ശ്യാമളയെ രക്ഷിക്കാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആന്തൂരിൽ ആത്മഹത്യ ചെയ്ത സാജന്‍റെ വീട് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീർ എം.എൽ.എ അടക്കമുള്ളവർ സന്ദർശിക്കുകയും ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed