സ്കൂൾ അസംബ്ലിയിലേക്ക് അധ്യാപകന്‍റെ കാർ പാഞ്ഞുകയറി; വിദ്യാർത്ഥികൾക്ക് പരിക്ക്
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ സ്‌കൂൾ അസംബ്ലി നടക്കുന്നതിനിടയിൽ കാർ പാഞ്ഞുകയറി നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിൽ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. സ്കൂളിലെ അധ്യാപകന്റെ കാർ തന്നെയാണ് അപകടം ഉണ്ടാക്കിയത്.
13 വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥികളേയും അധ്യാപികയേയും കോലഞ്ചേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

