നാല് വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ 34 ശിശുമരണമെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നാല് വർഷത്തിനിടെ അട്ടപ്പാടിയില്‍ 34 ശിശു മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍. നിയമസഭയില്‍ ഐ.സി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി എ.കെ ബാലന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016-ല്‍ അഞ്ച് കുട്ടികള്‍ അടപ്പാട്ടിയില്‍ മരണപ്പെട്ടു. 2017-ല്‍ മരണസംഖ്യ 14 ആയി. 2018-ല്‍ 13 കുട്ടികള്‍ മരണപ്പെട്ടു. 2019-ല്‍ ഇതുവരെ 3 ശിശുകള്‍ മരിച്ചെന്നും എ.കെ ബാലന്‍ സഭയെ അറിയിച്ചു.
അതേസമയം പോഷകാഹാര കുറവുമൂലമല്ല ശിശുക്കളുടെ മരണമെന്നും എ.കെ ബാലൻ വ്യക്തമാക്കി. ജന്മനായുള്ള അസുഖം കാരണവും മുലയൂട്ടുമ്പോൾ അനുഭവപ്പെട്ട ശ്വാസതടസ്സം കാരണമോ ആയിരുന്നു മരണം. ചെറുപ്രായത്തിലുള്ള വിവാഹം, രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, തുടർച്ചയായ ഗർഭധാരണം എന്നിവയും ശിശുമരണത്തിന് കാരണമാണമെന്നും എങ്കിലും മരണ നിരക്ക് കുറഞ്ഞു വരികയാണെന്നും ഐ.സി ബാലകൃഷ്ണനോട് മന്ത്രി പറഞ്ഞു.

