പാലാരിവട്ടം മേല്‍പ്പാലത്തില്‍ മേല്‍പ്പാലത്തില്‍ ഇ. ശ്രീധരൻ പരിശോധന നടത്തി


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തില്‍ മേല്‍പ്പാലത്തില്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം പരിശോധന നടത്തി.

ഡി.എം.ആര്‍.സിയില്‍ സഹപ്രവര്‍ത്തകനായിരുന്ന കാണ്‍പൂര്‍ ഐ.ഐ.ടിയിലെ ഡോ. മഹേഷ് ടണ്ടന്‍, ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ദ്ധന്‍ അളകസുന്ദരം എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലം നിര്‍മ്മാണത്തിലെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടി ചെന്നൈ ഐ.ഐ.ടി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഈ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പാലം പൊളിച്ചു നീക്കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനമെടുക്കുക. അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി പാലാരിവട്ടം മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മെട്രോമാന്‍ ഇ. ശ്രീധരന്റെ സഹായം തേടുകയായിരുന്നു.

നേരത്തേ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രീധരന്‍ പാലം ഒരു കോണ്‍ക്രീറ്റ് സ്‌പെഷ്യലിസ്റ്റിനെ കൊണ്ട് പരിശോധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീധരന്റെ നേതൃത്വത്തില്‍ തന്നെ പാലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പാലത്തില്‍ വിദഗ്ദ്ധസംഘം പരിശോധന നടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed