രഹ്നയെ കസ്റ്റഡിയിൽ വിടില്ല : ജയിലിൽ എത്തി ചോദ്യം ചെയ്യാമെന്നും കോടതി


പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ പത്തനംതിട്ട സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രഹ്ന ഫാത്തിമയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന അപേക്ഷ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി തള്ളി. പൊലീസിന് ജയിലിൽ എത്തി രണ്ടു മണിക്കൂർ ചോദ്യം ചെയ്യാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

രഹ്നയുടെ ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും. രഹ്ന ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹ്നയെ മൂന്നു ദിവസത്തേയ്ക്ക് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.

യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടെ തൊട്ടു പിന്നാലെ അയ്യപ്പവേഷത്തിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കും വിധം രഹ്ന സമൂഹമാധ്യമങ്ങളിൽ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ ശബരിമല ദർശനത്തിനു മല കയറുകയും നടപ്പന്തൽ വരെ എത്തുകയും ചെയ്തിരുന്നു. ഇതോടെ രഹ്നയ്ക്കെതിരെ കോട്ടയം സ്വദേശി നൽകിയ പരാതിയിലാണ് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

You might also like

Most Viewed