ക്ഷേത്രങ്ങളില്‍ കാണിക്കയിടരുത് : അറസ്റ്റ് വരിക്കാൻ തയാറെന്ന് ശശികല


തിരുവനന്തപുരം : ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന് പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക് കൈമാറും വരെ കാണിക്കയിടരുത്. ഇതു തീരുമാനവും ആഹ്വാനവുമാണ്.

ഈ ആഹ്വാനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാൻ തയാറാണെന്നും കെ.പി. ശശികല പറഞ്ഞു. ശബരിമലയിലെ പൊലീസ് നടപടികളില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് നടക്കല്‍ ശബരിമല കര്‍മ സമിതി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.ശശികല.

You might also like

Most Viewed