ശബരിമല വരുമാനത്തിൽ ഇതുവരെ 25.46 കോടി രൂപയുടെ കുറവ്


ശബരിമല : മണ്ഡലകാലം തുടങ്ങിയതിന് ശേഷമുള്ള 11 ദിവസത്തെ വരുമാനത്തിൽ 25.46 കോടി രൂപയുടെ കുറവ്. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന അരവണ വിൽപനയിൽ 11.99 കോടിയുടെ കുറവാണുള്ളത്. കാണിക്ക ഇനത്തിൽ 6.85 കോടിയുടെയും അപ്പം വിറ്റുവരവിൽ 2.45 കോടിയുടെയും മുറിവാടകയിൽ 50.62 ലക്ഷത്തിന്റെയും കുറവുണ്ട്.

ബുക്ക്സ്റ്റാളിലെ വിൽപ്പനയിൽ മാത്രമാണ് വർദ്ധനവുള്ളത്. ഈ ഇനത്തിൽ ഇത്തവണ 4.37 ലക്ഷത്തിന്റെ വർധന ഉണ്ട്. വരുമാനത്തിൽ വലിയ കുറവുള്ളതിനാൽ പരസ്യപ്പെടുത്തരുതെന്ന് സർക്കാർ ദേവസ്വം ബോർഡിന് കർശന നിർദേശം നൽകിയിരുന്നു.

You might also like

Most Viewed