ചട്ടലംഘനം നടന്നിട്ടില്ല : കെ ടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്


തിരുവനന്തപുരം :  ബന്ധു നിയമന വിവാദത്തില്‍ കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നടന്നിരുന്നു. നിയമനത്തില്‍ ചട്ടലംഘനങ്ങളില്ലെന്നാണ് ഓഫീസ് നല്‍കിയിരിക്കുന്ന വിശദീകരണം.

മന്ത്രി കെ.ടി.ജലീല്‍ പിതൃസഹോദര പുത്രന് സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി, വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റം വരുത്തി നിയമനം നല്‍കിയെന്നാണ് ആരോപണം. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയ്ക്ക് ബിരുദത്തിനൊപ്പം എം.ബി.എ (മാര്‍ക്കറ്റിംഗ് ഫിനാന്‍സ്), സി.എ, സി.എസ്, ഐ.സി.ഡബ്ല്യു.എ ഇവയില്‍ ഏതെങ്കിലും ഒന്ന് വേണമെന്നാണ് 2013 ലെ സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ 2016 ഓഗസ്റ്റില്‍ യോഗ്യതയില്‍ മാറ്റം വരുത്തി. ബി.ടെക്കിനൊപ്പം ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ പിജി ഡിപ്ലോമ എന്ന യോഗ്യതയും കൂട്ടിച്ചേര്‍ത്തു. എഞ്ചിനീയറിംഗ് ബിരുദധാരിയായ ബന്ധുവിന് നിയമനം നല്‍കിയെന്നാണ് ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.

പ്രതിപക്ഷ നേതാവ് അടക്കം കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണമെത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed