മാധ്യമവിലക്കില്ലെന്ന് ഡിജിപി
തിരുവനന്തപുരം: ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സുരക്ഷ ക്രമീകരണം പൂര്‍ത്തീകരിച്ച ശേഷം മാധ്യമങ്ങളെ കടത്തി വിടും. ദര്‍ശനം സുഗമമാക്കാനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്. പൊലീസ് നടപടികളോട് മാധ്യമങ്ങള്‍ സഹകരിക്കണമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.അതേസമയം യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുന്ന നടപടി ഇപ്പോഴും തുടരുകയാണ്. 3731 പേരാണ് ഇതു വരെ അറസ്റ്റിലായത്.

