ജീ­­­­­­­­­­­­­­­വി­­­­­­­­­­­­­­­ത നി­­­­­­­­­­­­­­­ലവാ­­­­­­­­­­­­­­­രം ഉയർ‍­­ത്തു­­­­­­­­­­­­­­­ന്നതിൽ‍ പ്രവാ­­­­­­­­­­­­­­­സി­­­­­­­­­­­­­­­കൾ‍ നൽ‍­­കു­­­­­­­­­­­­­­­ന്ന സംഭാ­­­­­­­­­­­­­­­വന മഹത്തരം : മന്ത്രി­­­­­­­­­


ഇടുക്കി : വിദേശ രാജ്യങ്ങളിൽ‍ തൊഴിലെടുക്കുന്ന പ്രവാസികൾ‍ നൽ‍കുന്നത് മഹത്തായ സംഭാവനയാണെന്ന് മന്ത്രി എം.എം മണി. അടിമാലി പഞ്ചായത്ത് മിനി ഷോപ്പിംഗ് കോംപ്ലക്സിലെ പ്രവാസി സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിന്റെ ജീവിത നിലവാരം ഉയർ‍ത്തുന്നതിൽ‍ പ്രവാസികൾ‍ വഹിച്ച പങ്ക് നിസ്ത്വലമാണ്. വിദേശരാജ്യങ്ങളിൽ‍ പണിയെടുത്ത് കേരളത്തിലേക്ക് അയച്ചുതരുന്ന പണം വികസന കാര്യങ്ങൾ‍ക്ക് ഉപയോഗപ്പെടും. സാമൂഹ്യ പുരോഗതി ഉയർ‍ത്തുന്നതിലും ഏറേ സംഭാവന നൽ‍കിയിട്ടുണ്ട്. എസ് രാജേന്ദ്രൻ എം.എൽ.‍എ അദ്ധ്യക്ഷനായി. 

ഈറ്റ, കാട്ടുവള്ളി, തഴതൊഴിലാളി ക്ഷേമനിധി ബോർ‍ഡ് ചെയർ‍മാൻ ചാണ്ടി പി.അലക്സാണ്ടർ‍, ജില്ലാ പഞ്ചായത്തംഗം ഇൻ‍ഫന്റ് തോമസ്, ടി.കെ ഷാജി, എം.എൻ‍ മോഹനൻ, ഡോ. കെ രാജഗോപാൽ‍, എം.ബി സൈനുദീൻ, ഇ.പി ജോർ‍ജ്, സെയ്ത് മുഹമ്മദ്, ടി.പി വർ‍ഗീസ് എന്നിവർ‍ സംസാരിച്ചു. 

പ്രവാസി സംഘം ജില്ലാ സെക്രട്ടറി ഇ.കെ രാജപ്പൻ‍ സ്വാഗതവും ഏരിയാപ്രസിഡണ്ട് വി.ബി നജീബ് നന്ദിയും പറഞ്ഞു. പാസ്പോർ‍ട്ട് അപേക്ഷ, നോർ‍ക്ക തിരിച്ചറിയൽ‍ രേഖ മുതൽ‍ പ്രവാസികൾ‍ക്ക് സർ‍ക്കാർ‍ നൽ‍കുന്ന വിവിധ തരം പദ്ധതികൾ‍ക്കുള്ള സേവനങ്ങളും‍ പ്രവാസി സേവാ കേന്ദ്രത്തിൽ നിന്നും ലഭിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed