ലി­ഗ മരി­ച്ചത് ശ്വാ­സംമു­ട്ടി­യാ­കാ­മെ­ന്ന് ഡോ­ക്ടർ‍­മാ­ർ


തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയെ കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതക സംശയം ബലപ്പെടുന്നു. യുവതിയുടെ മരണം ശ്വാസംമുട്ടിയാകാമെന്ന് മൃതദേഹ പരിശോധന നടത്തിയ ഫോറൻ‍സിക് ഡോക്ടർമാർ പോലീസിനെ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ മെഡിക്കൽ സംഘം എത്തൂ. ആന്തരികാവയവങ്ങളുടെ പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്.

You might also like

  • Straight Forward

Most Viewed